Monday, October 29, 2007

ദൈവത്തിന്റെ സ്നേഹം

ദൈവത്തിന്റെ സ്നേഹം ആഴിയുടെ അഗാധതയിലെ
നിശബ്ദത പോലെ മനോഹരം.
അതില്‍ നീറുന്ന ചിപ്പിയിലെ മുത്തിന്റെ വിങ്ങലും
പ്രഭാതത്തിലെ തുഷാരബിന്ദുവിന്റെ താരള്യവുമുണ്ട്.

ദൈവത്തിന്റെ സ്നേഹംകുഞ്ഞിന്റെ ചുണ്ടിലെ
പുഞ്ചിരി പോലെ മധുരം.
അതില്‍ വിടരുന്ന നക്ഷത്രക്കണ്ണുകളിലെ ദീപ്തിയും
കുഞ്ഞുമനസിലെ നിറഞ്ഞുതുളുമ്പുന്ന നൊമ്പരങ്ങളുമുണ്ട്.

ദൈവത്തിന്റെ സ്നേഹം അപരന്റെ മുഖത്തെ
നിറവു പോലെ ശാന്തം.
അതില്‍ പടര്‍ന്നൊഴുകുന്ന ചിന്തകളുടെ ലാളിത്യവും
അവന്റെ വിനയത്തിന്റെ നീര്‍നദിയുമുണ്ട്.

3 comments:

കണ്ണൂരാന്‍ - KANNURAN said...

കവിതയുടെ തുടക്കത്തിലെ ദൈവത്തിന്റെ എന്നത് ദൈവത്തിനെ എന്നായിപ്പോയിരിക്കുന്നു. ദയവായി തിരുത്തുമല്ലൊ. കവിത നന്നായിരിക്കുന്നു..

മൂടുപടം said...

കണ്ണൂരാനു, - തെറ്റു തിരുത്തിയതിനു ഒത്തിരി നന്ദി.കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഈ കവിത വായിച്ചിട്ടു എന്റെ അമ്മ എന്നോടു ചോദിച്ചിരുന്നു ആഴിയുടെ അഗാധതയില്‍ നിശബ്ദതയാണെന്നു എനിക്കെങ്ങനെ അറിയാം എന്നു :-).

Sanitha Rag said...

നീറുന്ന ചിപ്പിയിലെ മുത്തിന്‍റെ വിങ്ങല്‍...
മനോഹരം.