Monday, October 29, 2007

ദൈവത്തിന്റെ സ്നേഹം

ദൈവത്തിന്റെ സ്നേഹം ആഴിയുടെ അഗാധതയിലെ
നിശബ്ദത പോലെ മനോഹരം.
അതില്‍ നീറുന്ന ചിപ്പിയിലെ മുത്തിന്റെ വിങ്ങലും
പ്രഭാതത്തിലെ തുഷാരബിന്ദുവിന്റെ താരള്യവുമുണ്ട്.

ദൈവത്തിന്റെ സ്നേഹംകുഞ്ഞിന്റെ ചുണ്ടിലെ
പുഞ്ചിരി പോലെ മധുരം.
അതില്‍ വിടരുന്ന നക്ഷത്രക്കണ്ണുകളിലെ ദീപ്തിയും
കുഞ്ഞുമനസിലെ നിറഞ്ഞുതുളുമ്പുന്ന നൊമ്പരങ്ങളുമുണ്ട്.

ദൈവത്തിന്റെ സ്നേഹം അപരന്റെ മുഖത്തെ
നിറവു പോലെ ശാന്തം.
അതില്‍ പടര്‍ന്നൊഴുകുന്ന ചിന്തകളുടെ ലാളിത്യവും
അവന്റെ വിനയത്തിന്റെ നീര്‍നദിയുമുണ്ട്.

Friday, October 26, 2007

പുതു ജീവന്‍

അഞ്ജാതമായൊരനുഭൂതി പോല്‍
വന്നെന്നില്‍ നിറഞ്ഞ പ്രകാശ ദീപ്തി.
നിന്നകളങ്കമാം ചൈതന്യധാരയില്‍
മുങ്ങിനിവര്‍ന്നു ഞാന്‍ കണ്‍തുറക്കെ

കാണ്മതു വേറൊരു നവ്യലോകം
നിന്റെ നിന്റേതു മാത്രമായാവഴിത്താരയില്‍
നിന്‍ കൈ പിടിച്ചു ഞാന്‍ പിച്ച വയ്ക്കെ

ഏറ്റവും സ്വന്തമാം യാതാര്‍ത്ഥ്യമായിത്തീര്‍ന്നു
നിന്‍ ജീവിതം എന്‍ ജീവനില്‍.

സ്നേഹഗീതം

കാണാതെ കാണും ഞാന്‍
ഈ ലോകമൊക്കെയും
നിന്‍ കണ്ണിലൂറുന്ന
ചെഞ്ചുവപ്പില്‍.

കേള്‍ക്കാതെ കേള്‍ക്കും ഞാന്‍
ആ വിശ്വസംഗീതം
നിന്‍ ചുടുനിശ്വാസ
ചുംബനത്തില്‍.

ചടുലതാളത്തിനാല്‍
ശില്പം ചമച്ചു നീ
അടിയന്റെ ഉണരുമീ
ആത്മ സത്തില്‍.

സ്നേഹം

സ്നേഹം അനന്തമഗാധമായി,
അതിന്‍ നീണ്ട വേരുകളെന്നില്‍ പടര്‍ത്തുന്നു.
സ്നേഹം അമൂര്‍ത്തമായി,
മുഗ്ദ്ധദലങളാലെന്നെ തലോടുന്നു.

ഒരു നിലാകാറ്റിന്റെ ചാഞമാഞ്ചില്ലയില്‍,
എന്നെപ്പടര്‍ത്തിനീലോന്മാദ മേഘമായ്;
പാറിപ്പറക്കട്ടെ ഞാനാവിഹായസ്സില്‍.

സ്നേഹം നിശബ്ദ സംഗീതം;
ഇരുലോലതന്ത്രിയില്‍ ഉതിരുന്ന മൃദു ഗാനം.

സ്നേഹം ഭാഷയ്ക്കതീതമാം സത്യം.

Friday, October 19, 2007

വിദൂര സ്വപ്നം

Distant Dreams

My love is like a tender bird
Flying in the arms of distant dreams
Soars so high like a weightless cloud
that sparkle gold in shining sun.

In my dream I came to you
My old old friend my sweet good chap
Like a red thin lace I hugged you tight
And cried n cried with tears of joy.

I touched you soft with a deep long kiss
With red caps on and violet scarf
You took my hand for a long long walk
To the snowy whitey mountains we go.

Played with melting icy balls
Drenched in snowy flakey rain
Laughed and laughed on senseless jokes.
There we go to the lushy greens.

Orange and yellow green red leaves
falling on my head like pearly rain
goose bums like a million drums
Dancing with trumpet and banjos in tune.

Lets dance salsa with a cuban rhythm
Lets dive deep in to the bluey waters
Deep down inside let me tell you
How much I love you with all my heart.

This world seem like a fairy tail
In its colourful melody let me sing
the joyous song of this wonderful world
twined in wonder sorrows n life.

Lets play king and queen in our own
little hut of glittery dreams.
Callme loud and I'll come flying
far from my distant dreams.

Thursday, September 27, 2007

ഉപ്പൂപ്പാന്റെ ആന

"ഉപ്പൂപ്പാ ഉപ്പൂപ്പക്കൊരാനേണ്ടോര്‍ന്നീലേ?”

“അതുപ്പൂപ്പാനു പണ്ടല്ലേ മോളേ ഉണ്ടായിരുന്നെ; അതു ചത്തു”.

മോളൊരു കത പരയാമ്പൂവാ.

കുറേ നാളോള്‍ക്കു ശേഷം ഒരു കുഴിയാന അതിന്റെ കുഴീന്നിറങ്ങി വെളീലു വന്നു.
അതു മുമ്പോട്ടു നടക്കാന്‍ തുടങ്ങിയപ്പൊ ദേണ്ടെ കുറെ കുഴിയാനകളു അവരുടെ ഓരോര്‍ത്തര്‍ടേം കുഴിയേന്നെറങ്ങി വരുന്നു.

ഒന്ന്,ര്ണ്ട്,മൂന്ന്... മുപ്പത്തി മൂന്ന് .... അങ്ങനെ ഒടുക്കം കാക്കത്തൊള്ളായിരം കുഴിയാനോളിറങ്ങി വന്നു. എന്നിട്ടു ഏല്ലാരൂടെ ഒന്നിച്ചു കാടു കാണാമ്പോയി.

കാട്ടിലെ മഞത്തവളേം,പച്ചത്തത്തേം,വാലു കുലുക്കി പാമ്പിനേം,വെള്ളച്ചാട്ടോം,വെള്ളാരങ്കല്ലും ഒക്കെ കണ്ടങ്ങനെ രസിച്ചു നടക്കുമ്പൊളുണ്ടെടാ ഒരു മുട്ടനാന വന്നു കണ്ണുരുട്ടി മുമ്പീ നിക്കുന്നു.

റ്റപ്പേ! കാക്കത്തൊള്ളായിരമാനേം കുഴിക്കകത്തു. എന്നിട്ടു പിന്നെ അവരു അവരോടെ
ചെറിയ കുഴീലെ വലിയ രാജാക്കമ്മാരായി കാട്ടില്‍ സുഖമായ് കഴിഞ്ഞു.

കത തീര്‍ന്നു.

ഉപ്പൂപ്പാ പതുക്കെ മോളുടെ തലയില്‍ തടവി പറഞ്ഞു.

“ഉപ്പുപ്പാന്റെ കുഴിയാനയായിരുന്നേലുണ്ടല്ലൊ ആ മുട്ടനാനേന്റെ മൂക്കിമ്മേക്കേറി തുരത്തിഓടിച്ചേനെ”.

മോള്‍ തല ഉയര്‍ത്തി ഉപ്പൂപ്പാന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്കു നോക്കി.

ശുഭം.

Tuesday, September 25, 2007

ചാഞ്ചല്യം

എനിക്കു പണ്ടു കിട്ടൂനെയാരുന്നു ഇഷ്ടം. അവനെകെട്ടാമ്പറ്റീലെന്ന്ങ്കിപ്പിന്നെ ചത്താമതീന്നു മനസ്സു പറഞാരുന്നു.മനസ്സിന്നു ഭയങ്കര കനമായിരുന്നു അപ്പോളൊക്കെ.അതു വണ്‍വേ ആയിരുന്നോണ്ടു ഉരുണ്ടു പോയ് ഡെഡ് എന്റില്‍ ഇടിച്ചു നിന്നു.
പിന്നെ ഒരുത്തന്റെ കോള്‍ഗേറ്റു സ്മയില്‍ സ്വപ്നം കണ്ടു കൊറേ നാള്‍.
പിന്നെ ഞാന്‍ അന്തോണിയേം അതുകഴിഞ്ഞു മാത്തച്ചനേം സ്നേഹിച്ചു.അതു പ്രാക്റ്റിക്കാലിറ്റീസ് നോക്കി ക്ലിക്കു ചെയ്തതാരുന്നു.പക്ഷെ പതിഞില്ല.
പിന്നെ; ആ..പേരുകള്‍ ഓര്‍മ വരുന്നില്ല അതൊക്ക ഇന്‍ഫാക്ചുവേഷന്‍സായിരുന്നിരിക്കണം ദാറ്റ്സ് വൈ.
പിന്നെ ഞാന്‍ അലിയെ സ്നേഹിച്ചു അതു ഭയങ്കരമായി ചങ്കികൊണ്ടുപിടിച്ച പ്രേമം അയിരുന്നില്ലയോ . ഒടുവില്‍ ഞങ കെട്ടി . അതു അതി ഭയങ്കരമായി പൊട്ടി. കാരണം ? ഇന്‍ കോംപാറ്റിബിലിറ്റി.
ഇപ്പോ ഞാന്‍ ദേ ഈ മുറിയില്‍ വെള്ള തേച്ച ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചുവന്ന ക്ലോക്കില്‍ നോക്കി മിഴുങസ്യാ ഇരിക്കുന്നു.
ക്ലോക്കു എനിക്കപ്പനപ്പൂപ്പമാരുടേന്നു ഗിഫ്റ്റടിച്ചതാണു.
അതുമ്മേ ഒരു പെന്റുലം ഉണ്ടു. പെന്റുലത്തില്‍ ഞാന്നു ഒരു ത്രാസ്സും. ഓരോ പ്രാശ്യോം ടിക് അടിക്കുമ്പോ ഒരു കറുത്ത ഗോളം ത്രാസ്സിന്റെ ഒരു തട്ടിമ്മേ നിന്നു മറ്റേ തട്ടിമ്മേലേയ്ക്കു ഷിഫ്റ്റടിക്കും.ഒഴിഞ്ഞ തട്ടു ചാടിക്കുതിക്കുന്നകണ്ടപ്പൊ ഒരു സന്തോഷം.