Thursday, September 27, 2007

ഉപ്പൂപ്പാന്റെ ആന

"ഉപ്പൂപ്പാ ഉപ്പൂപ്പക്കൊരാനേണ്ടോര്‍ന്നീലേ?”

“അതുപ്പൂപ്പാനു പണ്ടല്ലേ മോളേ ഉണ്ടായിരുന്നെ; അതു ചത്തു”.

മോളൊരു കത പരയാമ്പൂവാ.

കുറേ നാളോള്‍ക്കു ശേഷം ഒരു കുഴിയാന അതിന്റെ കുഴീന്നിറങ്ങി വെളീലു വന്നു.
അതു മുമ്പോട്ടു നടക്കാന്‍ തുടങ്ങിയപ്പൊ ദേണ്ടെ കുറെ കുഴിയാനകളു അവരുടെ ഓരോര്‍ത്തര്‍ടേം കുഴിയേന്നെറങ്ങി വരുന്നു.

ഒന്ന്,ര്ണ്ട്,മൂന്ന്... മുപ്പത്തി മൂന്ന് .... അങ്ങനെ ഒടുക്കം കാക്കത്തൊള്ളായിരം കുഴിയാനോളിറങ്ങി വന്നു. എന്നിട്ടു ഏല്ലാരൂടെ ഒന്നിച്ചു കാടു കാണാമ്പോയി.

കാട്ടിലെ മഞത്തവളേം,പച്ചത്തത്തേം,വാലു കുലുക്കി പാമ്പിനേം,വെള്ളച്ചാട്ടോം,വെള്ളാരങ്കല്ലും ഒക്കെ കണ്ടങ്ങനെ രസിച്ചു നടക്കുമ്പൊളുണ്ടെടാ ഒരു മുട്ടനാന വന്നു കണ്ണുരുട്ടി മുമ്പീ നിക്കുന്നു.

റ്റപ്പേ! കാക്കത്തൊള്ളായിരമാനേം കുഴിക്കകത്തു. എന്നിട്ടു പിന്നെ അവരു അവരോടെ
ചെറിയ കുഴീലെ വലിയ രാജാക്കമ്മാരായി കാട്ടില്‍ സുഖമായ് കഴിഞ്ഞു.

കത തീര്‍ന്നു.

ഉപ്പൂപ്പാ പതുക്കെ മോളുടെ തലയില്‍ തടവി പറഞ്ഞു.

“ഉപ്പുപ്പാന്റെ കുഴിയാനയായിരുന്നേലുണ്ടല്ലൊ ആ മുട്ടനാനേന്റെ മൂക്കിമ്മേക്കേറി തുരത്തിഓടിച്ചേനെ”.

മോള്‍ തല ഉയര്‍ത്തി ഉപ്പൂപ്പാന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്കു നോക്കി.

ശുഭം.

3 comments:

സഹയാത്രികന്‍ said...

കൊള്ളാം... ഉപ്പുപ്പായും കൊള്ളാം...മോളും കൊള്ളാം...
:)

ശ്രീ said...

ഉപ്പൂപ്പാന്റെ ആന ചത്തു പോയില്ലാരുന്നേല്‍‌...
ഹിഹി...

annie said...

enikkishtappettu :) nalla katha