Monday, September 24, 2007

ചിന്തകള്‍

ഞാന്‍ ഇന്നലെ ഇവിടെ അടുത്തു ഇതുവരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തു നടക്കാന്‍ പോയി. അവിടെ ഒത്തിരി ഒത്തിരി ആളുകള്‍. എന്തൊക്കെയോ നടക്കുന്നു. ആകെ ബഹളം. ചിലര്‍ ചിരിക്കാന്‍ പാടുപെടുന്നു,ചിലര്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു സൈഡില്‍ എന്തോ പണി നടക്കുന്നു. അവിടെ ചിലര്‍ പുച്ഛത്തിന്റെയും വെറുപ്പിന്റെയും മോള്‍ടില്‍ ചിരിയുടെ ചായം തേയ്ക്കുന്നു; പിന്നെ അതിനെ വാര്‍ത്തു വികൃതമെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരു മുഖം ഉണ്ടാക്കി പ്രദര്‍ശനത്തിനു വയ്ക്കുന്നു.

വേറെ ഒരു സൈഡില്‍ നോക്കിയപ്പോള്‍ ആരോ അടികൊണ്ടു കരയുന്നു. മറ്റുള്ളവര്‍ ചിരിക്കുന്നതു പോലെ ചിരിക്കാന്‍ മറന്നു പോയതിനു ശിക്ഷ!.

ഞാന്‍ മുഖം അവിടെ നിന്നു മാറ്റി മുന്നോട്ടു നടന്നു...

വേറെ ഒരിടത്തു ഭയങ്കര ആര്‍ഗ്യുമെന്റ് - എന്താണു തെറ്റ് ? എന്താണു ശെരി ? WHO DEFINES THE BORDER BETWEEN RIGHT AND WRONG ?.

ചിന്തിക്കാന്‍ സമയം ഇല്ല ഇനിയും ഏറെ ദൂരം പോകാനുണ്ടു. ഞാന്‍ നടത്തത്തിനു വേഗം കൂട്ടി.

ഒരിടത്തു നിന്നു നല്ല സംഗീതം. അവിടെ ചെന്നപ്പോള്‍ ആരെയോ വായ മൂടി കെട്ടിയിട്ടിരിക്കുന്നു.ഹൃദയത്തിന്റെ ഭാഷയില്‍ പാടിയതിനു മറ്റുള്ളവരുടെ സമ്മാനം!. എന്റെ മനസ്സില്‍ ആ സംഗീതം ഏതോ അലകള്‍ സൃഷ്ടിച്ചു; പക്ഷേ അടുത്ത നിമിഷം കാപിറ്റലിസവും മറ്റീരിയലിസ്റ്റിക് ചിന്തകളും എന്റെ സിരകളെ മത്തു പിടിപ്പിച്ചു. ഒരു മൂടല്‍ പോലെ മരവിപ്പ് അതിന്റെ തണുത്ത കൈകള്‍ കൊണ്ടെന്നെ പൊതിഞ്ഞു.ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി;പുച്ഛമാണോ,സ്നേഹമാണോ,സഹതാപമാണോ എനിക്കയാളോടു തോന്നിയത് ? അറിയില്ല.

കുറച്ചു ദൂരെയായി വീണ്ടും വാഗ്വാദം.ഒരാള്‍ ഉച്ചത്തില്‍ ചിരിക്കുന്നു, പിന്നെ കരയുന്നു, പിന്നെ തന്നെ തന്നെ ശപിക്കുന്നു. എനിക്കു അയാളുടെ അട്ടഹാസം കേള്‍ക്കാമായിരുന്നു.
“MY DEAR SOUL YOU CANNOT JUSTIFY MY ACTIONS. NEVER EVER U JUSTIFIED MY ACTIONS. BUT I STILL LOVE U. FOR EACH MOMENT UR GOING AWAY FROM ME. I ACCEPT THAT I IGNORED U FOR MY SURVIVAL. PLEASE FORGIVE ME..PLEASE... JUST FOR THIS TIME!. YOU ARE MY START AND MY END! DON'T LEAVE ME..”

ഞാന്‍ പിന്നെയും നടന്നു. ആരോ അന്ത്യ ശ്വാസം വലിക്കുന്നു. ഞാന്‍ ഓടി അടുത്തു ചെന്നു. നോക്കിയപ്പോള്‍ അയാളുടെ ശരീരം നിറയെ മുറിവുകള്‍.ഞാന്‍ മുഖം താഴ്ത്തി അയാള്‍ എന്താണു പറയുന്നതു എന്നു കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു.I could hear he saying ,"I lived my life to the fullest. I answered to every call f my soul. Now let me free my soul; from this world of illusions and realities; wonders and sorrows; challenges and failures. Let it fall from the peaks of ecstacies and rise from the depths of agonies. Let it stand on the mountains and SHOUT and echo my voice which none listened!. Let all the chains and constraints be broken to lead a path for it to fly to heights! and heights! and to more heights!!.

ഞാന്‍ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ നോക്കി. നടക്കാന്‍ ഇനി എനിക്കു വയ്യ എന്നു തോന്നി. അടുത്തു കണ്ട വഴിയിലൂടെ പുറത്തിറങ്ങി,വീട്ടിലേയ്ക്കു നടന്നു. എന്റെ തലയില്‍ കണ്ട കാര്യങള്‍ പുകഞു കൊണ്ടിരുന്നു. ഇതില്‍ ആരാണു എന്റെ സ്നേഹിതന്‍ ? ആരെയാണു ഞാന്‍ എന്റെ കൂട്ടത്തില്‍ ചേര്‍ക്കേണ്ടതു ?. വീടെത്തി മുഖം കഴുകി കണ്ണാടിയില്‍ നോക്കി; ഞാന്‍ ഞെട്ടി പോയി. ഒത്തിരി ഒത്തിരി മുഖങള്‍. ഒന്നിനു പിറകെ ഒന്നായി. എല്ലാത്തിനും എന്റെ ച്ഛായ. എല്ലാം എവിടെയോ കണ്ടു മറന്നതു പോലെ. ചിലതിനു മുഖം നിറയെ മുറിവുകള്‍ ചിലതു ചിരിച്ചു കൊണ്ടേയിരിക്കുന്നു. ആ ചിരി എന്റെ കാതുകളില്‍ വന്നടിച്ചു കൊണ്ടേയിരുന്നു. എനിക്കു തല കറങുന്നതു പോലെ തോന്നി. ഞാന്‍ പതുക്കെ നിലത്തേയ്ക്കു വീണു ... പിന്നെ ഒന്നും ഓര്‍മയില്ല.

3 comments:

ബാജി ഓടംവേലി said...

നല്ല ആയശം.കൊള്ളാം
കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മനോഹരമാക്കാമായിരുന്നു.
തുടരുക

ശ്രീ said...

കൊള്ളാം.
:)

മൂടുപടം said...

ആശയപ്രകാശനത്തിന്റെ വഴികളിലൂടെ എനിക്കേറെ ദൂരം നടക്കാനുണ്ടു.ഇപ്പോള്‍ ഉള്ളതു കൊണ്ടോണം പോലെ ഞാന്‍ ഉണ്ണുന്നു .

ഒത്തിരി സന്തോഷം എന്റെ എഴുത്തുകള്‍ രണ്ടുപേര്‍ വായിച്ചു എന്നറിയുന്നതില്‍ തന്നെ.