Friday, September 21, 2007

സ്വപ്നം

ചിറകടിച്ചുയര്‍ന്ന പക്ഷിക്കുഞ്ഞിനെപ്പോലെ കാഞജനക്കൂട്ടില്‍ നിന്നും ജനിമൃതികളുടെ ബാന്ധവ വേരുകള്‍ പൊട്ടിച്ച് എന്നിലെ ഞാന്‍ അനന്ത വിഹായസ്സിലേയ്ക്കു തെന്നി നീങ്ങി . കടലുകള്‍ കൂടുകെട്ടുന്ന ചക്രവാളത്തിന്റെ നീലിമയില്‍ ഞാനെന്റെ പരവതാനി തുഴഞ്ഞുപോയി.അവിടെ ആരും കാണാത്ത അദ്ഭുത ലോകത്തേയ്ക്കു ഊളിയിട്ടു.

ചക്രവാ‍ളങള്‍ വാരിയെറിഞ മരതക മണലില്‍ കാല്‍ പുതച്ച് ചുവന്ന കടല്‍ക്കാക്കളുടെ വിഹാരത്തിനിടയിലൂടെ ഞാനും നീയും സ്വതന്ത്രരായി,നഗ്നരായി ഒരേ ശരീരവും ഒരേ മനസും ഒരെ ആത്മാവുമായി, ഞാന്‍ നിന്നെയും നീ എന്നെയും തെളിനീരിലെ പ്രതിബിംബം പോലെയറിഞ് നടന്നു നീങി. ഞാന്‍ നിന്റെ കൈയ് കോര്‍ത്തിരുന്നുവോ. ആരും അതിര്‍വരമ്പിടാത്ത സ്വാതന്ത്രത്തിന്റെ മാധുര്യം നുണഞ് എത്ര നിമിഷാര്‍ദ്ധങ്ങള്‍ ഞാന്‍ നിന്നോടൊപ്പം.

ഏനിക്കുണരാന്‍ മടിയായിരുന്നു. ഏങ്കിലും ഉണര്‍ന്നേ മതിയാകൂ. ഞാനിവിടെയാണ്,
ഇതു ജീവിതമാണു.

2 comments:

സഹയാത്രികന്‍ said...

ഏനിക്കുണരാന്‍ മടിയായിരുന്നു. ഏങ്കിലും ഉണര്‍ന്നേ മതിയാകൂ. ഞാനിവിടെയാണ്,
ഇതു ജീവിതമാണു.

:)

മൂടുപടം said...

നന്ദി :-).