Friday, September 21, 2007

സ്വപ്നങ്ങള്‍

ജീവിതത്തിന്റെ നീര്‍പോളയില്‍ തുളുമ്പിനിന്ന
ജലബിന്ദുവില്‍ ഓരായിരം നിറങ്ങള്‍.

എനിക്കു കൂട്ടിരിക്കാന്‍ ഞാന്‍ മെനഞ്ഞ
സ്വപ്നങ്ങള്‍ ചാലിച്ച വര്‍ണങ്ങള്‍.

അതിലൊന്നു ഞാന്‍ വിരല്‍ത്തുമ്പിനാല്‍
ചൂണ്ടി ചിതറിത്തെറിപ്പിച്ചു.

ആയിരം മഞ്ജാടികളായതു നിലത്തുവീണു
കിലുങിച്ചിരിച്ചു ചുവന്നുതുടുത്തു.

സ്വപ്നങ്ങള്‍ക്കു ജീവനുണ്ട് സ്വരവും
നിറവും സ്വപ്നങ്ങളും തന്നെയുണ്ട്.

3 comments:

ഏ.ആര്‍. നജീം said...

സ്വപ്നങ്ങള്‍ക്ക് ജീവനുണ്ട്..നിറങ്ങളും...
നന്നായിരിക്കുന്നു

ശ്രീ said...

നന്നായിരിക്കുന്നു
:)

മൂടുപടം said...

നജിം, ശ്രീ പ്രോത്സാഹനത്തിനു വളരെ നന്ദിയുണ്ടു. ഏനിക്കു ആദ്യം കിട്ടിയ കമന്റ്സ് ആയതുകൊണ്ടു ഒത്തിരി സന്തോഷമുണ്ടു :-).